my look into bhagawath gita- a preface
- J K M Nair, Training $olutions International
- Mar 17, 2019
- 2 min read

ഭഗവത് ഗീതയിലൂടെ ഒരു കൺനോട്ടം. ജെ. കെ. യം. നായർ
ഗീതയുടെ അർജുന വിഷാദയോഗത്തിലെ ആദ്യത്തെ 1 മുതൽ 4 വരെ പോസ്റ്റ് ചെയ്തു കഴിഞ്ഞു. അപ്പോളാണ് ഇതിന്റെ ഉദ്ദേശം കൂടി ഒരു ആമുഖം ആയി പറഞ്ഞാലോ എന്ന് തോന്നിയത്.
ആമുഖം
ഇത് എന്റെ ഒരു ചെറിയ ഉദ്യമമാണ്. ഒരു കൺനോട്ടം മാത്രം.
650ൽ പരം കൃഷ്ണോപദേശങ്ങൾ ഒന്ന് കൂടി അനുസ്മരിക്കാൻ ഒരു അവസരം. കുറെ പണ്ഡിതന്മാരും ആചാര്യന്മാരും ശ്രേഷ്ഠന്മാരും പ്രസിദ്ധരായ എഴുത്തുകാരും മറ്റും ഗീതയെ പറ്റിയും ഭാഗവതത്തെ പറ്റിയും ധാരാളം എഴുതിയിട്ടുണ്ട്.
എങ്കിലും ….
കുറെ വായിച്ചു, കുറെ അനുസ്മരിച്ചു. അതിനേറെ, അതിൽ നിന്നും കിട്ടിയ മുത്തുകൾ എല്ലാം കുറച്ചൊക്കെ നിങ്ങൾക്കായി പങ്കു വെക്കണമെന്ന് തോന്നിയതിനെ പരിണാമമാണ് എന്റെ
സമർപ്പണം
ഗീതയിലൂടെ ഉള്ള യാത്രയിൽ അതിനോടനുബന്ധിച്ചുള്ള ഭാരത കഥകളും, ഭാഗവത തത്വങ്ങളും കൂട്ടിച്ചേർക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. കുറച്ചുകൂടി രസമായി വായിക്കാം എന്ന് തോന്നി. പൂർണമായി വിജയിച്ചു എന്ന് ഞാൻ കരുതുന്നില്ല. ഒരു വലിയ മഹാസമുദ്രത്തിൽ നിന്നും ഏതാനും തുള്ളി അമൃതജലം കുടിച്ചു എന്ന ഒരു സംതൃപ്തി.
ഈ ചെറിയ ഉദ്യമം എനിക്ക് കുറെ വലിയ ഉപകാരമായിട്ടുണ്ട്. രാമായണത്തിൽ സുഗ്രീവൻ ആദ്യ രാമ സന്ദര്ശന വേളയിൽ രാമനോട് പറയുന്നു, "മണ്ണിനായൂഴി കുഴിച്ചനേരം നിധി തന്നെ ലഭിച്ചതു പോലെ രഘുപതേ". പലതും മനസ്സിലാകാതെ വരുമ്പോൾ, പലതിലും ഒരു സംശയം വരുമ്പോൾ ഒന്ന് കൂടി വായിക്കാനും മൂലഗ്രന്ഥത്തിലേക്കും അതിന്റെ വിവേക വിചാരണങ്ങളിലേക്കും വീണ്ടും വീണ്ടും എനിക്ക് പോകാനും കൂടുതൽ മനസ്സിലാക്കാനായും ഒരു വഴിയായി.
വിവരണങ്ങൾക്കും ചിത്രങ്ങൾക്കും ആയി ഒരു പാട് ഇന്റർനെറ്റ് ഉപയോഗിച്ചിട്ടുണ്ട്. ഓർക്കാവുന്നോളം അതിനെല്ലാം നന്ദി പ്രകടിപ്പിച്ചിട്ടുമുണ്ട്. എങ്കിലും, എവിടെ എങ്കിലും മറന്നു പോയിട്ടുണ്ടെങ്കിൽ എന്റെ നന്ദി വീണ്ടും പ്രകടിപ്പിക്കുന്നു.
ആചാര്യന്മാർക്കു നമസ്കാരം
വായിച്ച കൃതികൾ എഴുതിയ മഹാന്മാർക്കും എന്റെ നമസ്കാരം. വ്യാസമഹർഷി, കാളിദാസൻ, മേല്പത്തൂർ, തുഞ്ചത്തു എഴുത്തച്ഛൻ, പൂന്താനം, ആദി ശങ്കരാചാര്യർ, വിവേകാനന്ദ, രാമാനുജം, അദ്‌ഗദാനന്ദജി മഹാരാജ്, ശ്രീ ചിന്മയാന്ദാ, മാധവാചാര്യർ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, , മഹാത്മാ ഗാന്ധി, വല്ലഭഭായ് പട്ടേൽ, കേശവ കാശ്മീരി, വിദ്വാൻ ശ്രീ പ്രകാശം, കുട്ടിക്കൃഷ്ണ മാരാർ, സുകുമാർ അഴീക്കോട്, ഡോ രാധാകൃഷ്ണൻ, ശ്രീ രാജഗോപാലാചാരി, രമണ മഹർഷി, ശ്രി ഉദിത് ചൈദന്യ, ശ്രീ പ്രഭുപാദ, ശ്രീ നാരായണൻ. രാ. ക, ഡോ. ഗോപാലകൃഷ്‌ണൻ, ശ്രീ ബാലകൃഷ്ണൻ , ശ്രീമതി ഡോ ലീലാ ദേവി, , ….. എന്നിങ്ങനെ ഒരു വലിയ പട്ടിക.
പ്രണാമം.

ബഹുമാനത്തോടെ, ഭക്തിയോടെ ഗുരു നമസ്കാരം.
അടിക്കുറിപ്പ്
ഇന്റർനെറ്റിൽ കുറെ ഏറെ തെറ്റുകൾ ഉണ്ട്. ചിലർ അവനവന്റെ തെറ്റായ ചിന്തകളും, വായിക്കുന്നവരെ തെറ്റി ധരിപ്പിക്കുവാനും വേണമെന്ന് വെച്ച് മൂലകൃതിയുടെ ആശയങ്ങൾ മാറ്റിയിട്ടുമുണ്ട്. അതിനാൽ ആവുന്നതും വിശ്വാസപ്പെട്ടവ മാത്രം വായിക്കുക. ഏറ്റവും നല്ലതു മൂലകൃതികളും ആചാര്യന്മാരുടെ വ്യാഖ്യാനങ്ങളും ആയിരിക്കും.

Comments