top of page

Ammini - a beautiful novel by Uroob


ഈ അടുത്ത നാൾ എനിക്ക് ഉറൂബിന്റെ അമ്മിണി വീണ്ടും വായിക്കാൻ ഒരു അവസരം കിട്ടി.

ഒരു സുവർണാവസരം !

സുന്ദരവും ലാളിത്യവുമാർന്ന ഒരു നോവൽ . ഉറൂബിന്റെ തൂലികയിലൂടെ ഒരു പ്രണയ കാവ്യം വിടരുന്നു. സ്വയം മറന്നു പോകുന്ന ഏതാനും നിമിഷങ്ങൾ നമ്മളെ ആ മരണവീട്ടിലേക്കും അവിടെ എത്തുന്ന ആളുകളോടും അവരുടെ ചിന്ടകളോടും കൂടി കെട്ടിയിടുന്നു.

അമ്മിണി മരിക്കുന്നു. അത് കേട്ട നളിനി, അമ്മിണി ഏടത്തിയുടെ വീട്ടിലെത്തുന്നു. കൂടെ ഏതാനും ആളുകളും. കഥയുടെ ചിറകുകൾ ഇനി ഇവരുടെ ചിന്തകളിലൂടെയാണ് തുറക്കുന്നത്.

അമ്മിണിയേയും നളിനിയെയും അവരുമായി ബന്ധപ്പെട്ട കുറച്ചു മനുഷ്യരും.

ശങ്കുണ്ണിയേട്ടനും രാഘവൻ നായരും സ്വർണ പല്ലുള്ള ഗോപി പിള്ളയും എങ്ങോ പറന്നു പോയ കിളിയും ദിവാകരേട്ടനും ഇളയമ്മയും എല്ലാം എല്ലാം നളിനിയുടെ മനസ്സിലൂടെ ജീവിക്കുന്നു.

കൂട്ടത്തിൽ അപ്പുവുണ്ട്, അവന്റെ ഭാര്യ ഉണ്ട്. വല്ലപ്പോളും വരാനുള്ള നാണു മേനോനും അറിപ്പെടാതെ അറിയുന്ന്ന ചില ബന്ധങ്ങൾ അവരിലൂടെ നമുക്ക് മുൻപിൽ എത്തുമ്പോൾ നമ്മളറിയാതെ അവരോടൊത്തു ജീവിതം പങ്കു വെച്ചേക്കും.

അമ്മിണി ഏടത്തി എന്ന ഒരു ശക്തയായ സ്ത്രീയും അവരുടെ ജീവിതവും ജീവിത രഹസ്യങ്ങളും എത്രയോ സുന്ദരമായി ഉറൂബ് ചിത്രീകരിക്കുന്നു.

തെറ്റും ശരിയും നോക്കരുത് ഏതു വായിക്കുമ്പോൾ.

മനുഷ്യ മനസ്സും അവ നമ്മളെ ജീവിതത്തിലൂടെ നടത്തുന്നതും കാണണം. ബന്ധങ്ങൾ പലപ്പോഴും ബന്ധനങ്ങളാണ്. അവയുടെ വിശകലങ്ങൾ എപ്പോഴും സാധ്യവുമല്ല. പക്ഷെ അതിൽ എത്രയോ സത്യങ്ങൾ ഒളിച്ചിരിക്കുന്നുമുണ്ട്. അമ്മിണി ഏടത്തി ചിലപ്പോഴൊക്കെ അത് നളിനിക്ക് പറഞ്ഞു കൊടുക്കുന്നു. "എത്ര തുറന്നു പറഞ്ഞിട്ടും ബാക്കി നിൽക്കുന്നതാണ് രഹസ്യം "

ഒരു മനുഷ്യ മനസിന്റെ ഓളങ്ങൾ .

Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
bottom of page